തലച്ചോറിൽ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയിൽ | P S Prasanth

തലച്ചോറിൽ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയിൽ | P S Prasanth

P S Prasanth

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (P S Prasanth). തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് പ്രശാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ചികിത്സ.

പ്രശാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ആരോഗ്യനില ആശുപത്രി അധികൃതർ നിരീക്ഷിച്ചുവരികയാണ്.

2019ലെ ശബരിമല സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി പ്രശാന്തിന്റെ കാലയളവിൽ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം റിമാൻഡിൽ കഴിയുന്നത്.

Story Summary:
Former Travancore Devaswom Board president and accused in the Sabarimala gold theft case, P.S. Prasanth, has been hospitalised after suffering a brain haemorrhage. He is undergoing treatment at Thiruvananthapuram Medical College Hospital and his condition is reportedly stable.

Spread the love
See also  ‘ഹിജാബ് ഇസ്ലാം മതവിശ്വാസത്തിൽ നിർബന്ധമായും പാലിക്കേണ്ട അടിസ്ഥാനപരമായ ആചാരമല്ല’: വിദ്യാർത്ഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി | Allahabad High Court
Scroll to Top