
കൊച്ചി: നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി (Nileen Sandra). സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വിഡിയോയും നിലീൻ സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ശ്യാമിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുള്ള സന്തോഷവും താരം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കിട്ടു. ജീവിതകാലം മുഴുവൻ ശ്യാമിനൊപ്പം ചെലവഴിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഇപ്പോഴും വിവാഹം യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും താരം കുറിച്ചു. വിവാഹത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും പിന്നീട് പങ്കുവെച്ച ഓണാശംസാ പോസ്റ്റിലൂടെ നിലീൻ നന്ദി അറിയിച്ചു.
2017 മുതൽ അടുത്ത സുഹൃത്തുക്കളായിരുന്ന നിലീനും ശ്യാമിനും കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരാകാൻ തീരുമാനിച്ച വിവരം പുറത്തുവിട്ടത്.
സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’. ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നിലീൻ സാന്ദ്ര ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ശ്രദ്ധ നേടി. തുടർന്ന് ‘2018’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.
View this post on Instagram
ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ‘കരിക്ക്’ സീരീസിലെ ‘സാമർഥ്യശാസ്ത്രം’ എന്ന എപ്പിസോഡിലൂടെയാണ് നിലീൻ ശ്രദ്ധ നേടിയത്. ഈ സീരീസിന്റെ തിരക്കഥയും നിലീൻ തന്നെയായിരുന്നു. എറണാകുളം അരൂർ സ്വദേശിയായ നിലീന്റെ പിതാവ് ജൂഡി തഹസിൽദാറായും മാതാവ് മേരി ഹൈക്കോടതി ജീവനക്കാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സഹോദരനുമുണ്ട്.
Story Summary:
Actress and screenwriter Naleen Sandra has married filmmaker Shyamin Girish in a private ceremony attended by close family members and friends. The couple, who have been close friends since 2017, shared their wedding pictures and happiness with fans on social media.




