ഇന്ന് തിരുവോണം – “മാനുഷരെല്ലാം ഒന്നുപോലെ” എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശം പകരുന്ന സമത്വത്തിന്റെയും സ്നേഹത്തിൻ്റെയും ആഘോഷദിനം. സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായി എത്തുന്ന പൊന്നോണം മലയാളിക്ക് ഒത്തുചേരലിൻ്റെയും പഴയകാല ഓർമകളുടെയും ദിനം കൂടിയാണ്. കള്ളവും ചതിയും ഇല്ലാത്ത, നന്മയും സമത്വവും നിറഞ്ഞ ഒരു സുവർണകാലത്തിൻ്റെ ഓർമ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും തിരുവോണത്തെ വരവേൽക്കുന്നത്.



