തിരുവോണദിനത്തിലെ അരുംകൊല; അഞ്ചുപേർ റിമാൻഡിൽ | Kallambalam murder

തിരുവോണദിനത്തിലെ അരുംകൊല; അഞ്ചുപേർ റിമാൻഡിൽ | Kallambalam murder

Assam Jorhat minor girl unnatural death

കിളിമാനൂർ: തിരുവോണദിനത്തിൽ കല്ലമ്പലത്തിന് സമീപം മുത്താനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ റിമാൻഡിൽ (Kallambalam murder). മുത്താന ചരുവിള വീട്ടിൽ പ്രജി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അജയ് (37) ചികിത്സയിലാണ്.

മുത്താന കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഗൗരികൃഷ്ണൻ (18), ഷിജുഭവനിൽ അമ്പാടി എന്ന ഷൈജു (22), പുതുവൽവിള വീട്ടിൽ മനു (19), രഞ്ജിത് (20), പുതുവൽപുത്തൻവീട്ടിൽ കണ്ണൻ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

തിരുവോണദിനം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. പ്രജിയും അജയും മറ്റൊരു സുഹൃത്തും മുത്താന കൊച്ചാരംപൊയ്ക മുട്ടുംഭാഗം കാവിന് സമീപം നിൽക്കുന്നതിനിടെയാണ് പ്രതികൾ സ്ഥലത്തെത്തിയത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. കഴിഞ്ഞ വർഷത്തെ ഓണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാക്കുതർക്കം പിന്നീട് ഉന്തുംതള്ളിലും കൈയാങ്കളിയിലും കലാശിച്ചു. ഇതിനിടെ ഗൗരികൃഷ്ണൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രജിയെ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ രണ്ട് കുത്തുകളും പിൻഭാഗത്ത് ഒരു കുത്തുമേറ്റ പ്രജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജയ് കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഗൗരികൃഷ്ണനെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് പ്രതികളെയും പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ തെളിവെടുപ്പിനും തുടർ അന്വേഷണത്തിനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. പ്രജിയുടെ മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വർക്കല ഡിവൈഎസ്പി പി.വി. രമേഷ് കുമാർ, കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ഡി. ദീപു, കല്ലമ്പലം എസ്എച്ച്ഒ ആർ. മനു, പള്ളിക്കൽ എസ്എച്ച്ഒ എസ്. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രജിയുടെ ഭാര്യ അനിത. പ്രകാശാണ് പിതാവ്. സീത മാതാവാണ്.

See also  അമേരിക്കയ്ക്കൊപ്പം നിന്നാൽ ‘ശത്രു’! തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്, അയൽരാജ്യങ്ങൾക്കും കടുത്ത സന്ദേശം

Story Summary:
A 35-year-old man, Praji, was fatally stabbed during a clash at Muthana near Kallambalam on Thiruvonam day. Five accused persons, including the alleged main accused Gaurikrishnan, have been arrested and remanded, while Praji’s friend Ajay is undergoing treatment for serious injuries.

Spread the love
Scroll to Top