കളിപ്പാട്ടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തൽ; ബെംഗളൂരുവിൽ നിന്നെത്തിയ റോബോട്ട് പാർസലുമായി യുവാവ് പിടിയിൽ!

കളിപ്പാട്ടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തൽ; ബെംഗളൂരുവിൽ നിന്നെത്തിയ റോബോട്ട് പാർസലുമായി യുവാവ് പിടിയിൽ!

കണ്ണൂർ: കളിപ്പാട്ടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിൽ. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് (33) കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് തിരുവോണദിനത്തിൽ പിടികൂടിയത്. കാർഡ്ബോർഡ് പെട്ടിയിൽ പ്ലാസ്റ്റിക് കവറിലാക്കി എത്തിച്ച റോബോട്ട് കളിപ്പാട്ടത്തിന്റെ ഉൾവശത്ത് ചെറിയ പാക്കറ്റുകളിലായാണ് 20.5 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ബെംഗളൂരുവിൽ നിന്നാണ് പാർസൽ വഴിയുള്ള ഈ മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തതെന്ന് പ്രതി പോലീസിന് മൊഴി നൽകി. സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കുറ്റവാളികൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്.

Also Read: തൃശൂരിൽ അയൽവാസികളുടെ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു, സഹോദരനും പരിക്ക്

പ്രതിയുടെ മൊബൈൽ ഫോൺ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർസൽ അയച്ച യഥാർത്ഥ മുഖ്യസൂത്രധാരനെ കണ്ടെത്താൻ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം എസ്.ഐ. പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

The post കളിപ്പാട്ടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തൽ; ബെംഗളൂരുവിൽ നിന്നെത്തിയ റോബോട്ട് പാർസലുമായി യുവാവ് പിടിയിൽ! appeared first on Express Kerala.

Spread the love
See also  ഉണക്കമുന്തിരി വെള്ളം അത്ഭുത പാനീയമോ? സോഷ്യൽ മീഡിയ ട്രെൻഡുകളുടെ യാഥാർത്ഥ്യം തുറന്ന് പറഞ്ഞ് ഡയറ്റീഷ്യൻ
Scroll to Top