പൃഥ്വിരാജിന്റെ ‘ഖലീഫ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; വെറും 7 ദിവസം കൊണ്ട് വാരിയത് 40 കോടി!

പൃഥ്വിരാജിന്റെ ‘ഖലീഫ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; വെറും 7 ദിവസം കൊണ്ട് വാരിയത് 40 കോടി!

പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ‘ഖലീഫ’ ആഗോളതലത്തിൽ തരംഗമായി മാറുന്നു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 40 കോടി രൂപയുടെ ഗ്ലോബൽ ഗ്രോസ് കലക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ 14.5 കോടി രൂപ വാരിക്കൂട്ടി റെക്കോർഡ് ഓപ്പണിംഗ് നേടിയ ചിത്രം, ഓണം വെക്കേഷൻ ദിനങ്ങളിലും കേരളീയ ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാണം സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തകർത്താടുമ്പോൾ, ചിത്രത്തിലെ അതിഥി വേഷങ്ങളെത്തുന്ന വൻ താരനിര തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി ടോവിനോ തോമസും എത്തുന്നതോട് കൂടി സിനിമ മറ്റൊരു ലെവലിലേക്ക് ഉയർന്നിരിക്കുകയാണ്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Also Read: അരങ്ങേറ്റം ബാലചന്ദർ ചിത്രത്തിൽ, വിടപറഞ്ഞത് ചിരഞ്ജീവി ഹിറ്റുകളുടെ നിർമാതാവ്; ജി.വി. നാരായണ റാവു അന്തരിച്ചു

യുവജനങ്ങളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം അധികം വൈകാതെ തന്നെ അഭിമാനകരമായ 50 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇതിനിടയിൽ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ഭാഗവും സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

ജോമോൻ ടി ജോണിന്റെ ക്യാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തെ ദൃശ്യ-ശ്രാവ്യ വിരുന്നാക്കി മാറ്റുമ്പോൾ, യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരുടെ ആക്ഷൻ രംഗങ്ങൾ തിയേറ്ററുകളിൽളിൽ തികഞ്ഞ ആഘോഷമായി മാറിയിട്ടുണ്ട്.

See also  കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്?

The post പൃഥ്വിരാജിന്റെ ‘ഖലീഫ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; വെറും 7 ദിവസം കൊണ്ട് വാരിയത് 40 കോടി! appeared first on Express Kerala.

Spread the love
Scroll to Top