കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്?

കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്?

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതിയും പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയുമായി തുടരുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. സൈബർ വിദഗ്ധന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരു മലയാളിയായ വയോധികൻ ബ്രൂണൈയിൽ ഉണ്ടെന്ന നിർണായക വിവരം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേരള ക്രൈംബ്രാഞ്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ വെച്ച് കുറുപ്പിനെ കണ്ടതായി മുൻപ് നഴ്സ് രത്നമ്മ നൽകിയ മൊഴിയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും പരിശോധിച്ചിരുന്നു.

ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മരവിച്ചു കിടന്ന കേസ് ഫയലുകൾ പുനഃപരിശോധിച്ചു വരുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പ്, പ്രീഡിഗ്രിക്ക് ശേഷം വിവിധ ജോലികൾ നോക്കിയെങ്കിലും പിന്നീട് വ്യോമസേനയിൽ ചേർന്നിരുന്നു. എന്നാൽ സേനയുമായി പൊരുത്തപ്പെടാനാകാതെ മടങ്ങിയെത്തിയ ഇയാൾ, താൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി ടെലഗ്രാം അയക്കുകയും പൊലീസിനെ സ്വാധീനിക്കുകയും ചെയ്തു. തുടർന്ന് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടന്ന ഇയാൾ അബുദാബിയിലെ പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. ഭാര്യയെയും അബുദാബിയിലേക്ക് കൊണ്ടുപോയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

മറുവശത്ത്, സുകുമാരക്കുറുപ്പ് ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ എത്തിയിരുന്നത്. കേസ് ഫയൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനായി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനും ഉന്നതതല ചർച്ചകൾക്ക് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ബ്രൂണൈയിലെ നിരീക്ഷണത്തിലുള്ള വ്യക്തി യഥാർത്ഥത്തിൽ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ ഉള്ളത്.

അതേസമയം, 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍ കഴിയുന്നു എന്നാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2023ല്‍ സുകുമാരക്കുറുപ്പ് എടുത്തതായി പറയുന്ന ഒരു ചിത്രം ട്വന്റിഫോര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന താവളത്തിന് അരികെ ട്വന്റിഫോര്‍ സംഘം ഉണ്ട് എന്ന് അവർ പറയുമ്പോൾ അമ്പരക്കുന്നതും നാണംകെടുന്നതും കേരള പൊലീസ് കൂടിയാണ്. ഭാര്യയെയും മക്കളെയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍ ഉണ്ടെന്നും
വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ജോലി എന്നും പറയുന്നത് ശരിയാന്നെങ്കിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് മേധാവിയായി ഏറെക്കാലം പ്രവർത്തിച്ച എസ് ശ്രീജിത്തും ഇപ്പോഴത്തെ മേധാവി എച്ച് വെങ്കിടേഷിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല.

See also  UKSSSC 2026! പരീക്ഷാ കലണ്ടർ പുറത്ത്

ട്വൻ്റി ഫോർ റിപ്പോർട്ട് പ്രകാരം കുറുപ്പ് വിദേശത്ത് ഒളിവ് ജീവിതം തുടങ്ങിയത് 1991 മുതലാണ്. പാസ്‌പോര്‍ട്ട് വിശദാംശങ്ങൾ കേരള ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ലെങ്കിലും ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട് എന്നാണ് അവകാശവാദം. ഒളിവ് ജീവിതം ഇന്ത്യക്കാരുമായി അകലം പാലിച്ചാണ് എന്നും ഒളിവ് ജീവിതം പൂര്‍ണമായും രൂപം മാറിയാണെന്നും ഈ റിപ്പോർട്ടിലുണ്ട്. ഒളിവിലുള്ള കുറുപ്പിന്റെ പുതിയ ഫോട്ടോയും ട്വന്റിഫോർ പുറത്ത് വിട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാന്നെങ്കിൽ രമേശ് ചെന്നിത്തല കേസന്വേഷണം ടീം ട്വൻ്റി ഫോറിനെ ഏൽപ്പിക്കുകയാണ് നല്ലത്.

The post കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്? appeared first on Express Kerala.

Spread the love
Scroll to Top