പ്രണയാഭ്യർത്ഥന നിരസിച്ചു; ഡൽഹിയിൽ മോഡലായ യുവതിയെ കുത്തിക്കൊന്ന കേസിൽ ജിം പരിശീലകൻ ഏറ്റുമുട്ടലിലൂടെ പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; ഡൽഹിയിൽ മോഡലായ യുവതിയെ കുത്തിക്കൊന്ന കേസിൽ ജിം പരിശീലകൻ ഏറ്റുമുട്ടലിലൂടെ പിടിയിൽ

ൽഹി തിലക് നഗറിൽ ഇരുപത്തൊന്നുകാരിയായ മോഡലും ഡൽഹി സർവകലാശാല വിദ്യാർഥിനിയുമായ മസ്കനെ കൊലപ്പെടുത്തിയ കേസിൽ ജിം പരിശീലകൻ ഇമ്രാൻ അറസ്റ്റിൽ. തിലക് നഗറിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു മസ്കൻ താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇമ്രാനുമായി പരിചയത്തിലായിരുന്നെങ്കിലും, മറ്റു ചിലരുമായി യുവതി സംസാരിക്കുന്നതിനെച്ചൊല്ലി പ്രതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ആഗസ്റ്റ് 26 ബുധനാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ ഇമ്രാൻ ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കത്തിയെടുത്ത് മസ്കനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇമ്രാൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി മസ്കൻ നേരത്തെ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഡൽഹി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.

Also Read: ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്കായി ഊർജിത അന്വേഷണം

ആഗസ്റ്റ് 27 വ്യാഴാഴ്ച രാത്രി രജൗരി ഗാർഡൻ മേഖലയിൽ വെച്ചാണ് ഡൽഹി പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രതി പിടിയിലായത്. പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇമ്രാന്റെ ഇരു കാലുകളിലും പൊലീസ് തിരിച്ച് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

The post പ്രണയാഭ്യർത്ഥന നിരസിച്ചു; ഡൽഹിയിൽ മോഡലായ യുവതിയെ കുത്തിക്കൊന്ന കേസിൽ ജിം പരിശീലകൻ ഏറ്റുമുട്ടലിലൂടെ പിടിയിൽ appeared first on Express Kerala.

Spread the love
See also  ജിമ്മിന് മുന്നിൽ 18 റൗണ്ട് വെടിയുതിർത്തു! ഗായകൻ അങ്കിത് ബല്യാന്റെ കൊലപാതകം, പിന്നിൽ കുപ്രസിദ്ധ ‘ഗോഗി ഗ്യാങ്’ എന്ന് സൂചന; കാരണം ഒരു പാട്ടോ?
Scroll to Top