കൂടുതൽ ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു; ദീപാവലിക്ക് അരങ്ങേറ്റമെന്ന് റിപ്പോർട്ട്?

കൂടുതൽ ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു; ദീപാവലിക്ക് അരങ്ങേറ്റമെന്ന് റിപ്പോർട്ട്?

നപ്രിയ എസ്‌യുവിയായ മൂന്ന് ഡോർ മഹീന്ദ്ര ഥാറിന്റെ മുഖംമിനുക്കിയ പുതിയ പതിപ്പ് ഈ വർഷത്തെ ദീപാവലിയോടെ വിപണിയിലെത്തുമെന്ന് സൂചന. രൂപത്തിലും അകത്തളത്തിലും വലിയ മാറ്റങ്ങളോടെ എത്തുന്ന വാഹനം വലിയ ഥാർ റോക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ എൽഇഡി ഡിആർഎല്ലുകളോടുകൂടിയ ഹെഡ്‌ലാമ്പുകളും പരിഷ്കരിച്ച ഗ്രില്ലും മുൻ ബമ്പറും വാഹനത്തിന് കൂടുതൽ ആകർഷകമായ ലുക്ക് നൽകുന്നുണ്ട്. വശക്കാഴ്ചയിൽ നിലവിലെ രൂപം തുടരുമെങ്കിലും പുതിയ 10 സ്പോക്ക് 18 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന് കൂടുതൽ പ്രീമിയം ഭംഗി പകരും.

ക്യാബിനിലും അത്യാധുനിക സാങ്കേതിക മാറ്റങ്ങളുമായാണ് പുതിയ ഥാർ എത്തുന്നത്. റോക്സിൽ നിന്നുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ ഇടംപിടിച്ചേക്കും. ഒപ്പം വെന്റിലേറ്റഡ് സീറ്റുകൾ, ഹർമൻ കാർഡൺ ഓഡിയോ സംവിധാനം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കാം. ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റായി ലെവൽ 2 എഡിഎഎസ് സുരക്ഷാ സംവിധാനവും പുതിയ ഥാറിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

എൻജിൻ ഓപ്ഷനുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ, 2.2 ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയാകും തുടരുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം തിരഞ്ഞെടുത്ത വേരിയന്റുകളിൽ 4×4 സംവിധാനവും ലഭ്യമാകും. ഡിസൈൻ നവീകരണങ്ങളും മികച്ച സുരക്ഷാ ഫീച്ചറുകളും എത്തുന്നതോടെ പുതിയ ഥാർ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post കൂടുതൽ ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു; ദീപാവലിക്ക് അരങ്ങേറ്റമെന്ന് റിപ്പോർട്ട്? appeared first on Express Kerala.

See also  പ്രളയത്തിൽ മരിച്ചവരെയും വെറുതെവിട്ടില്ല..! മൃതദേഹങ്ങളിൽ നിന്ന് സ്വർണം കവർന്ന രണ്ട് പേർ അറസ്റ്റിൽ
Spread the love
Scroll to Top