നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്ന് പോലും ആഭരണങ്ങൾ കവർന്നതായി കണ്ടെത്തൽ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച രണ്ട് യുവാക്കളെയാണ് പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമുണ്ടായ പ്രളയ ദുരന്തത്തിനിടെയാണ് മോഷണം നടന്നത്. പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ നിന്നാണ് യുവാക്കൾ ആഭരണങ്ങൾ കവർന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ALSO READ;കേരളം മറന്നിട്ടില്ല! 42 വർഷം, ഒരു മൃതദേഹം, ഒരേ ഒരു ചോദ്യം; സുകുമാരക്കുറുപ്പ് എവിടെ? ഉത്തരമുണ്ട്…
ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനും മൃതദേഹങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മോഷണവും പുറത്തുവന്നത്. പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നേപ്പാൾ പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചു.
The post പ്രളയത്തിൽ മരിച്ചവരെയും വെറുതെവിട്ടില്ല..! മൃതദേഹങ്ങളിൽ നിന്ന് സ്വർണം കവർന്ന രണ്ട് പേർ അറസ്റ്റിൽ appeared first on Express Kerala.




