കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; വ്യാവസായിക യൂണിറ്റ് തകർത്ത് വൻതോതിൽ ലിറിക്ക ഗുളികകൾ പിടികൂടി

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; വ്യാവസായിക യൂണിറ്റ് തകർത്ത് വൻതോതിൽ ലിറിക്ക ഗുളികകൾ പിടികൂടി

കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ വൻതോതിൽ ‘ലിറിക്ക’ ഗുളികകൾ നിർമ്മിച്ച് വിതരണം ചെയ്തുവന്ന കൂറ്റൻ ശൃംഖല സുരക്ഷാ സേന തകർത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മൂന്ന് കുവൈത്ത് പൗരന്മാരും ജോർദാൻ, ഈജിപ്ത് സ്വദേശികളായ രണ്ടുപേരുമടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണായക നടപടി.

പ്രതികൾ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലായിട്ടാണ് ഈ അനധികൃത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഇതിൽ രണ്ട് സ്ഥലങ്ങൾ അസംസ്കൃത വസ്തുക്കളും ഗുളികകളും സൂക്ഷിക്കാനും, മൂന്നാമത്തെ കേന്ദ്രം വലിയ വ്യാവസായിക മെഷീനുകളും പാക്കിംഗ് ഉപകരണങ്ങളും സജ്ജീകരിച്ച് ഫാക്ടറിയാക്കിയുമാണ് മാറ്റിയിരുന്നത്. അംഗീകൃത മരുന്ന് കമ്പനികളുടെ ഉൽപ്പന്നങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കൃത്യമായി പാക്ക് ചെയ്ത് വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുരക്ഷാ സേന കൃത്യസമയത്ത് ഇടപെട്ട് ഇവ പിടിച്ചെടുത്തത്.

The post കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; വ്യാവസായിക യൂണിറ്റ് തകർത്ത് വൻതോതിൽ ലിറിക്ക ഗുളികകൾ പിടികൂടി appeared first on Express Kerala.

Spread the love
See also  എല്ലാം നെതന്യാഹുവിന്റെ കളി ?
Scroll to Top