വെള്ളാപ്പള്ളി നടേശന് ചുട്ടമറുപ്പുമായി എ.എൻ. ഷംസീർ? ഫേസ്ബുക്ക് കുറിപ്പിലെ പരാമർശങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു

വെള്ളാപ്പള്ളി നടേശന് ചുട്ടമറുപ്പുമായി എ.എൻ. ഷംസീർ? ഫേസ്ബുക്ക് കുറിപ്പിലെ പരാമർശങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു

വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ രംഗത്ത്. അദ്വൈതത്തിന് അർത്ഥം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നുവെന്നാണ് ഷംസീർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയിരിക്കുന്നത്.

ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗിന്റെ മനസാണെന്നും അദ്ദേഹം ചുളുവിലാണ് അധികാരത്തിൽ വന്നതെന്നുമുള്ള വെള്ളാപ്പള്ളിയുടെ മുൻ പരാമർശങ്ങൾക്ക് മറുപടിയായാണ് ഈ ഫേസ്ബുക്ക് കുറിപ്പ് വിലയിരുത്തപ്പെടുന്നത്. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടര്‍ഭരണത്തില്‍ നിന്ന് ഇറക്കിയതെന്നും, നേതാക്കളുടെ ധാർഷ്ട്യവുമാണ് തോൽവിക്ക് കാരണമെന്നുമുള്ള വെള്ളാപ്പള്ളിയുടെ തുറന്നടിച്ചുള്ള പ്രസ്താവനകളും ഇതിനിടയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

The post വെള്ളാപ്പള്ളി നടേശന് ചുട്ടമറുപ്പുമായി എ.എൻ. ഷംസീർ? ഫേസ്ബുക്ക് കുറിപ്പിലെ പരാമർശങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു appeared first on Express Kerala.

Spread the love
See also  RSS റൂട്ട്മാർച്ചിൽ പങ്കെടുത്തു: കർണാടകയിൽ 2 സർക്കാർ സ്‌കൂൾ അധ്യാപകർക്ക് സസ്‌പെൻഷൻ | Government School Teachers
Scroll to Top