
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പെന്ന പേരിൽ ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ച ചിത്രത്തിന് പിന്നിലെ യഥാർത്ഥ വ്യക്തിയെ തിരിച്ചറിഞ്ഞു. സുകുമാര കുറുപ്പല്ലെന്നും തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോൻ എന്നയാളുടെ ചിത്രമാണ് പ്രചരിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.(Sukumara Kurup Photo Controversy Clarified NORKA Intervenes For Damodara Menon)
നിലവിൽ ബ്രൂണെയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ നേരത്തെ തന്നെ നോർക്ക ഇടപെട്ടിരുന്നു. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആണ് ഇടപെടൽ. ദാമോദര മേനോന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
40 വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. വിദേശത്താണെങ്കിലും നാട്ടിലെ കുടുംബവുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും കുടുംബം അറിയിച്ചു.
Story Summary
The photograph recently circulated as absconding criminal Sukumara Kurup in Brunei has been identified as Damodara Menon, a native of Wadakkanchery, Thrissur. NORKA had already intervened a month ago, at the request of the Indian High Commission in Brunei.




