ശബരിമലയിലെ തിരുവോണ സദ്യ: വ്യാജ പ്രചാരണങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് | TDB President

ശബരിമലയിലെ തിരുവോണ സദ്യ: വ്യാജ പ്രചാരണങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് | TDB President

TDB President

പാലക്കാട്: ശബരിമല സന്നിധാനത്ത് ഭക്തർക്ക് തിരുവോണ സദ്യ നൽകിയില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.(TDB President Jayakumar Dismisses Sabarimala Onam Sadya Allegations)

സദ്യ ജീവനക്കാർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും മാത്രമായി ചുരുക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. തിരുവോണ ദിനത്തിൽ സന്നിധാനത്തെത്തിയ മൂവായിരത്തോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് സ്പോൺസർമാരെ ഒഴിവാക്കി, യാതൊരുവിധ പിരിവുകളും നടത്താതെ ബോർഡിന്റെ സ്വന്തം ചെലവിൽ തിരുവോണ സദ്യ ഒരുക്കിയത്. നിരവധിയാളുകൾ മികച്ച അഭിപ്രായമാണ് പങ്കുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Summary

Travancore Devaswom Board President K. Jayakumar refuted allegations that devotees were denied Thiruvonam Sadya at Sabarimala. He clarified that the board directly sponsored and served the feast to around 3,000 devotees.

Spread the love
See also  ഓട്ടോഡ്രൈവറുടെ മരണം: MVDക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഗതാഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് നൽകും | Malappuram Auto Driver Suicide
Scroll to Top