‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ

‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ

ചെന്നൈ: മുസ്ലിം പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കുന്നതടക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. നിയമസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മന്ത്രി എ.എം. ഷാജഹാൻ പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ കോട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികൾക്ക് ആർട്സ്, സയൻസ്, എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, ലോ തുടങ്ങിയ ബിരുദ കോഴ്സുകൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം ലഭിക്കും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പദ്ധതി ബാധകമാണ്. ഇതിനായി ആദ്യഘട്ടത്തിൽ 20 കോടി രൂപയാണ് അനുവദിച്ചത്.

ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് വഖഫ് ബോർഡ് നൽകുന്ന സ്കോളർഷിപ്പ് ഇനി ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. വർഷം 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയുടെ ഗുണം 41,384 വിദ്യാർഥിനികൾക്ക് ലഭിക്കും. ഇതിനായി 8.28 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതേസമയം, ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. 2.45 കോടി രൂപയുടെ ഗ്രാന്റോടെയാണ് വഖഫ് ബോർഡ് കോളേജിന്റെ പ്രവർത്തനം ആരംഭിക്കുക.

ALSO READ;വാങ്ക തലൈവരെ, പാത്ത്ക്കലാം! മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങളും കല്യാണമണ്ഡപങ്ങളും നിർമിച്ച് വരുമാനം കണ്ടെത്തുന്നതിനായി 100 കോടി രൂപയുടെ ഫണ്ടും രൂപീകരിക്കും. ഇതിലൂടെ പലിശരഹിത വായ്പകൾ നൽകാനാണ് തീരുമാനം. ന്യൂനപക്ഷ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി തമിഴ്നാട് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നാല് വർഷത്തിനുള്ളിൽ 10,000 പേർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്. ഐ.ടി, ഓട്ടോമൊബൈൽ, ഗാർമെന്റ് ഡിസൈനിങ്, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം.

See also  സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ?: അന്വേഷണ ചരിത്രത്തിലെ ദുരൂഹതകളും നിർണായക കണ്ടെത്തലുകളും | Sukumara Kurup traced in Brunei

ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, വനിതകളുടെ ഉന്നതവിദ്യാഭ്യാസം, സ്ഥാപനങ്ങളുടെ വരുമാനസാധ്യത, യുവാക്കളുടെ തൊഴിൽ പരിശീലനം എന്നിവ ഒരുമിച്ച് ലക്ഷ്യമിടുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. വിവിധ പദ്ധതികൾക്കായി അനുവദിച്ച സാമ്പത്തിക സഹായം നടപ്പാക്കുന്നതോടെ കൂടുതൽ പേർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

The post ‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ appeared first on Express Kerala.

Spread the love
Scroll to Top