
കൊടുവള്ളി: സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് 15കാരൻ മരിച്ചു (15-year-old boy dies Koduvalli). മാനിപുരം കരീറ്റിപ്പറമ്പിൽ ഹൗസിൽ കെ.പി. മുഹമ്മദ് ഷഹീൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 3.45ഓടെയാണ് മാനിപുരം ചെറുപുഴയിൽ അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുകയായിരുന്ന ഷഹീൻ പുഴയിൽ കാൽവഴുതി വീഴുകയായിരുന്നു.
വിവരമറിഞ്ഞ് കൊടുവള്ളി പൊലീസും മുക്കം അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ ഏറ്റെടുത്തു.
വൈകിട്ട് 5.30ഓടെ ചെറുപുഴയിലെ ഇരുമ്പോത്ത് കടവിൽനിന്ന് ഷഹീനെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെ.പി. ഹംസയാണ് പിതാവ്. സുഹറ മാതാവ്. കെ.പി. ഷമീം, ഷംന, ഷഹാന എന്നിവർ സഹോദരങ്ങളാണ്.
Story Summary:
A 15-year-old boy, KP Mohammed Shaheen, died after accidentally falling into the Cherupuzha River in Koduvalli while fishing with friends. A special scuba diving team recovered his body after an extensive search.




