ഇരിങ്ങാലക്കുടയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം

ഇരിങ്ങാലക്കുടയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍, എസ്.എന്‍.ബി.എസ്. സമാജം, എസ്.എന്‍.വൈ.എസ്., എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങള്‍, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവ സംയുക്തമായി 172-ാമത് ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു.

ഇതിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്നും താളമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് ശ്രീനാരായണീയ ഭക്തര്‍ പങ്കാളികളായി.

എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ്കുമാര്‍ കല്ലട, എസ്.എന്‍.ബി.എസ്. സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍, സെക്രട്ടറി എം.കെ. വിശ്വംഭരന്‍, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, എസ്.എന്‍.വൈ.എസ്. പ്രസിഡന്റ് പ്രസൂണ്‍ ചെറാക്കുളം, വനിത സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. ജിനേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഘോഷയാത്ര വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സമാപിച്ച ശേഷം നടന്ന പൊതുസമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായി.

നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സൺ അവാര്‍ഡ് വിതരണം നടത്തി.

Spread the love
See also  നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വർഷത്തിലേക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top