September 2, 2026

‘LDF സി.പി.ഐയുടെ കുഞ്ഞ്, തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ല’: ബിനോയ് വിശ്വം, ഡൽഹിയിൽ നിർണ്ണായക CPI യോഗങ്ങൾ | Binoy Viswam

‘LDF സി.പി.ഐയുടെ കുഞ്ഞ്, തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ല’: ബിനോയ് വിശ്വം, ഡൽഹിയിൽ നിർണ്ണായക CPI യോഗങ്ങൾ | Binoy Viswam
Binoy Viswam

തിരുവനന്തപുരം: എൽ ഡി എഫ് സി.പി.ഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും അനുവദിക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി ബന്ധങ്ങളിലും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.(Binoy Viswam says LDF Is CPIs Child Wont Allow Anyone To Destroy It)

അതിനിടെ, പാർട്ടിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണിയിലെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇതിന് മുന്നോടിയായി കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആരോപണങ്ങൾ ശക്തമാവുകയാണ്.

Story Summary

CPI State Secretary Binoy Viswam asserted that LDF is CPI’s brain-child and no attempt to break the front will be tolerated. Amid rising disputes over the Deputy Leader of Opposition post and coalition dynamics, the CPI state executive meeting is taking place in Delhi today.

Spread the love
See also  ‘മാർക്കിനായുള്ള അമിത സമ്മർദം ഒഴിവാക്കണം’; വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് എൻസിഇആർടിയോട് കേന്ദ്രം | NCERT student mental health