പുതുവർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ ആദ്യമായി വിലക്കുറവ് രേഖപ്പെടുത്തി. ജനുവരി ഒന്ന് മുതൽ വിലയിൽ തുടർച്ചയായ വർധനവുണ്ടായെങ്കിലും മൂന്നാം ദിവസമായ ഇന്ന് വില താഴേക്ക് പോയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. പവന് 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്ന് വിപണിയിലെ സ്വർണ്ണവില ഇങ്ങനെയാണ്
22 കാരറ്റ് സ്വർണ്ണം: പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 99,880 രൂപയായിരുന്നു.
18 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 10,235 രൂപയും പവന് 81,880 രൂപയുമാണ് ഇന്നത്തെ വില.
വെള്ളി: വെള്ളിവിലയിലും ഇന്ന് കുറവ് ദൃശ്യമാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Also Read: ഒറ്റ രാത്രി, വിറ്റത് കോടികളുടെ മദ്യം..! മലയാളികൾ എത്ര കുടിച്ചു ? പുതുവത്സരത്തിൽ കോടികൾ ഒഴുകിയ ഇന്ത്യൻ സംസ്ഥാനങ്ങൾ
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ഇന്നലത്തെ 4373 ഡോളറിൽ നിന്ന് 4332 ഡോളറിലേക്ക് താഴ്ന്നു. ഡിസംബർ മാസത്തിൽ ഒരു ലക്ഷം രൂപ കടന്ന സ്വർണ്ണവില പിന്നീട് നേരിയ തോതിൽ കുറഞ്ഞെങ്കിലും പുതുവർഷത്തിൽ വീണ്ടും വർധിക്കുകയായിരുന്നു. വിപണിയിലെ ഈ ചാഞ്ചാട്ടം സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
The post ഇന്ന് കുറഞ്ഞത് 280 രൂപ! സ്വർണ്ണവിപണിയിൽ വീണ്ടും മാറ്റം; ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയാം appeared first on Express Kerala.



