loader image

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ ടൗൺ അമ്പ് ഫെസ്റ്റ് രക്ഷാധികാരി എം.പി. ജിജി ജീവകാരുണ്യ പ്രവർത്തകൻ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.

ടൗൺ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.

ട്രഷറർ വിൻസെൻ്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോയ് ചെറയത്ത്, ഷാജു പന്തലിപ്പാടൻ, ചാക്കോ ഊളക്കാടൻ, ബെന്നി കോട്ടോളി എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ഡൽഹി പൊലീസ് ചമഞ്ഞ് 12¼ ലക്ഷം രൂപ തട്ടിയെടുത്തു : പ്രതിയെ കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close