എടവിലങ്ങ് : വത്സാലയം വടക്കുവശം താമസിക്കുന്ന ഉഴുന്നുകാട്ടിൽ പോളിൻ്റ വീടിന് നേരെയാണ് കഴിഞ്ഞ അർദ്ധരാത്രി ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. പോളും ഭാര്യയും മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകനായ പുത്തൻ കാട്ടിൽ പ്രതാപൻ്റെ വീടിന് നേരെയുണ്ടായ ആക്രമണം ഉണ്ടായിരുന്നു. പൊലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിട്ടുള്ളത്.പഞ്ചായത്ത് അംഗം സി എ ഷഫീർ സ്ഥലം സന്ദർശിച്ചു


