
വിനോദസഞ്ചാരിക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള രേഖകളടങ്ങിയ ബാഗ് തിരികെ നൽകി ദുബായ് നഗരസഭാ ജീവനക്കാരൻ മാതൃകയായി. ബാഗ് കണ്ടെത്തിയ ഉടൻ തന്നെ അധികൃതരെ ഏൽപ്പിച്ച മുഹമ്മദ് ഖാനെ ഹത്ത പൊലീസ് സ്റ്റേഷൻ അധികൃതർ ആദരിച്ചു.
പാസ്പോർട്ട് ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളായിരുന്നു വിനോദസഞ്ചാരിക്ക് നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നത്. ഇവ സുരക്ഷിതമായി തിരികെ ലഭിച്ചതിൽ നഗരസഭാ ജീവനക്കാരനോടും ദുബായ് പൊലീസിനോടും വിനോദസഞ്ചാരി നന്ദി അറിയിച്ചു. യുഎഇയിലെ മികച്ച സുരക്ഷാ സംവിധാനങ്ങളെയും ജനങ്ങളുടെ സത്യസന്ധതയെയും അദ്ദേഹം പ്രശംസിച്ചു. സമൂഹത്തിന്റെ ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങളുടെ പ്രതിഫലനമാണ് ഇത്തരം പ്രവൃത്തികളെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ ബുദുവായ് പറഞ്ഞു. ഇത്തരം മാതൃകാപരമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സുരക്ഷിതത്വവും സൽപ്പേരും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post മാതൃകയായി ദുബായ് നഗരസഭാ ജീവനക്കാരൻ; വിനോദസഞ്ചാരിയുടെ ബാഗ് തിരികെ നൽകിയ മുഹമ്മദ് ഖാനെ ആദരിച്ച് ഹത്ത പൊലീസ് appeared first on Express Kerala.



