200 കോടി ബജറ്റ്, ഒടുവിൽ ട്രോൾപൂരം; ബാലയ്യയുടെ ‘അഖണ്ഡ 2’ ഒടിടിയിലേക്ക്!

200 കോടി ബജറ്റ്, ഒടുവിൽ ട്രോൾപൂരം; ബാലയ്യയുടെ ‘അഖണ്ഡ 2’ ഒടിടിയിലേക്ക്!

ലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ നന്ദമുരി ബാലകൃഷ്ണ ചിത്രം ‘അഖണ്ഡ 2: താണ്ഡവം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. റിലീസ് ചെയ്ത് 28-ാം ദിവസം ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 9 മുതൽ പ്രേക്ഷകരിലെത്തും.

ബോയപതി ശ്രീനു സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം ഡിസംബർ 12-നായിരുന്നു തീയറ്ററുകളിൽ എത്തിയത്. ആദ്യഭാഗമായ ‘അഖണ്ഡ’ നേടിയ വൻ വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ട്രോളുകളിൽ നിറഞ്ഞ ‘താണ്ഡവം’

ഏകദേശം 200 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച ചിത്രത്തിന് തുടക്കം മുതൽ വലിയ ഹൈപ്പാണ് ലഭിച്ചിരുന്നത്. എന്നാൽ സിനിമ റിലീസായതോടെ ബാലയ്യയുടെ സ്ഥിരം ശൈലിയിലുള്ള അതിശയോക്തി കലർന്ന ആക്ഷൻ രംഗങ്ങളും യുക്തിക്ക് നിരക്കാത്ത സീനുകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോൾ ചെയ്യപ്പെട്ടു. ആക്ഷൻ രംഗങ്ങളിലെ ‘ഫിസിക്സ്’ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read: ഇനി വെള്ളിത്തിരയിൽ ചിരിയും പേടിയും! ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു, ആവേശമായി ട്രെയിലർ

See also  ഇനി മേശപ്പുറത്തെ ചർച്ചകളില്ല, മറുപടി യുദ്ധക്കളത്തിൽ!

ബോക്സ് ഓഫീസ് പ്രകടനം

ട്രോളുകൾ ഒരുവശത്ത് നടക്കുമ്പോഴും ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിന് സാധിച്ചു. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം.

ആകെ കളക്ഷൻ: 122.6 കോടി രൂപ

ഇന്ത്യ നെറ്റ് കളക്ഷൻ: 93.4 കോടി രൂപ

ഗ്രോസ് കളക്ഷൻ: 110.25 കോടി രൂപ

വിദേശ കളക്ഷൻ: 12.35 കോടി രൂപ

ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രം സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും ബാലയ്യ ആരാധകർക്കിടയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. തമൻ എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ

The post 200 കോടി ബജറ്റ്, ഒടുവിൽ ട്രോൾപൂരം; ബാലയ്യയുടെ ‘അഖണ്ഡ 2’ ഒടിടിയിലേക്ക്! appeared first on Express Kerala.

Spread the love

New Report

Close