loader image
ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’; ടീസർ ജനുവരി 5ന്

ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’; ടീസർ ജനുവരി 5ന്

സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്റെ’ പുതിയ അപ്ഡേറ്റ് പുറത്തിറങ്ങി. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ ജനുവരി 5ന് റിലീസ് ചെയ്യും. ‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ അനൗൺസ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

‘നേര്’, ‘കൂമൻ’ എന്നീ ഹിറ്റുകൾക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലറാണെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടൈറ്റിൽ ലുക്കിലെ ക്യാപ്‌ഷൻ സിനിമാപ്രേമികൾക്കിടയിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡിനു തോമസ് ഈലൻ തിരക്കഥയൊരുക്കുന്ന ചിത്രം ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശനാണ് നിർമ്മിക്കുന്നത്.

Also Read: 200 കോടി ബജറ്റ്, ഒടുവിൽ ട്രോൾപൂരം; ബാലയ്യയുടെ ‘അഖണ്ഡ 2’ ഒടിടിയിലേക്ക്!

കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കോ പ്രൊഡ്യൂസർമാർ ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അർഫാസ് അയൂബ്, കോസ്റ്റ്യൂം ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്, മേക്കപ്പ് ജയൻ പൂങ്കുളം, വി എഫ് എക്സ് ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ് സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ് ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് ടിങ്, പിആർഒ ആതിര ദിൽജിത്ത്.

See also  ‘ഇന്ത്യയെ തൊടാൻ ആരുമില്ല’; ലോകകപ്പ് വിജയത്തിന് പിന്നാലെ ടീം ഇന്ത്യയെ പുകഴ്ത്തി മൈക്കൽ ആതർട്ടൺ

The post ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’; ടീസർ ജനുവരി 5ന് appeared first on Express Kerala.

Spread the love

New Report

Close