loader image
കേരളത്തോടുള്ള മോദിയുടെ സ്‌നേഹം പ്രവൃത്തിയിലുണ്ട്; തിരുവനന്തപുരം പിടിക്കുമെന്ന് പ്രകാശ് ജാവഡേക്കർ

കേരളത്തോടുള്ള മോദിയുടെ സ്‌നേഹം പ്രവൃത്തിയിലുണ്ട്; തിരുവനന്തപുരം പിടിക്കുമെന്ന് പ്രകാശ് ജാവഡേക്കർ

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് സവിശേഷമായ താൽപ്പര്യവും സ്‌നേഹവുമുണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തിന് ഇരയായ സദാനന്ദനെപ്പോലുള്ളവരെ പാർലമെന്റിലേക്ക് എത്തിച്ചതിലൂടെ ബിജെപിയുടെ കരുതൽ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന നൂറു ദിവസങ്ങൾ പാർട്ടിയെ സംബന്ധിച്ച് നിർണ്ണായകമാണെന്നും ഈ കാലയളവിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചെടുക്കുമെന്നും, ഒരു നഗരസഭ എങ്ങനെയാണ് മാതൃകാപരമായി ഭരിക്കേണ്ടതെന്ന് ബിജെപി കാണിച്ചുതരുമെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.

The post കേരളത്തോടുള്ള മോദിയുടെ സ്‌നേഹം പ്രവൃത്തിയിലുണ്ട്; തിരുവനന്തപുരം പിടിക്കുമെന്ന് പ്രകാശ് ജാവഡേക്കർ appeared first on Express Kerala.

Spread the love
See also  പത്മശ്രീയിൽ നിന്ന് പദ്മഭൂഷണിലേക്ക്; സംസ്ഥാന പുരസ്‌കാര വേദിയിൽ മമ്മൂട്ടിക്ക് ഇരട്ടി മധുരം!

New Report

Close