
തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഗുരുദേവന്റെ ദർശനങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാനത്തിരുന്ന് ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
‘ആരുംതന്നെ അങ്ങനെയൊന്നു പറയാൻ പാടില്ല. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്. അങ്ങനെയിരുന്ന മഹാവ്യക്തിയിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതി. വേറെയൊന്നും പറയാനില്ല. പൊതുസമൂഹത്തിൽ സംസാരിക്കുമ്പോൾ അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും’ മന്ത്രി പരിഹസിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്നുണ്ടായ വർഗീയ ചുവയുള്ള പ്രസ്താവനകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
The post ‘ഇരിക്കുന്നത് ഗുരുദേവന്റെ കസേരയിലെന്ന് ഓർക്കണം’; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ appeared first on Express Kerala.



