
സ്മാർട്ട്‌ഫോൺ രംഗത്തെ പ്രമുഖരായ മോട്ടോറോള തങ്ങളുടെ ചരിത്രത്തിലെ ആദ്യ ‘ബുക്ക്-സ്റ്റൈൽ’ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. ‘മോട്ടോറോള റേസർ ഫോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോൺ, സാംസങ്ങിന്റെ ഗാലക്‌സി ഫോൾഡ് സീരീസിനും വരാനിരിക്കുന്ന ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനും വലിയ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മികച്ച ഡിസ്‌പ്ലേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ, നവീനമായ ക്യാമറ സംവിധാനം എന്നിവ ഈ ഫോണിന്റെ പ്രത്യേകതയായിരിക്കും. ടിപ്‌സ്റ്ററായ ഇവാൻ ബ്ലാസ് ആണ് മോട്ടോറോളയുടെ ഈ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 8 പുറത്തിറങ്ങുന്നതിന് മുൻപായി വിപണി പിടിക്കാൻ റേസർ ഫോൾഡിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
Also Read: മൊബൈൽ വാങ്ങാൻ പ്ലാനുണ്ടോ? സ്മാർട്ട്‌ഫോൺ വില കുത്തനെ കൂട്ടി കമ്പനികൾ!
ഫോൾഡബിൾ ഫോണുകളുടെ വിപണിയിൽ നിലവിൽ ആധിപത്യമുള്ള സാംസങ്ങിനെ ലക്ഷ്യമിട്ടാണ് മോട്ടോറോള എത്തുന്നത്. നിലവിൽ വിപണിയിലെ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണായി അറിയപ്പെടുന്ന ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 7ന്റെ പിൻഗാമിയായി സ്സെഡ് ഫോള്‍ഡ് 8 ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനാൽ തന്നെ, സാംസങ്ങിന്റെ ഈ ആധിപത്യത്തെ വെല്ലുവിളിക്കാൻ അത്യാധുനികമായ ഫീച്ചറുകൾ മോട്ടോറോള റേസർ ഫോൾഡിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഫോൾഡബിൾ വിപണിയിൽ സാംസങ്ങിനുള്ള മേധാവിത്വം മറികടക്കണമെങ്കിൽ ഗാലക്‌സി സെഡ് ഫോൾഡ് 8 വിപണിയിലെത്തുന്നതിന് മുൻപായി തന്നെ റേസർ ഫോൾഡ് അവതരിപ്പിക്കാൻ മോട്ടോറോള ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വിപണിയിൽ നിർണ്ണായകമായ ഒരു സ്ഥാനം ഉറപ്പിക്കാൻ മോട്ടോറോളയ്ക്ക് സാധിക്കൂ.
ആപ്പിൾ തങ്ങളുടെ കന്നി ഫോൾഡബിൾ ഐഫോൺ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത് മോട്ടോറോളയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കും. മികച്ച ഡിസൈനും ചിപ്‌സെറ്റും നൽകി ഒരു പുതിയ നിലവാരം സൃഷ്ടിക്കാനാണ് മോട്ടോറോളയുടെ ശ്രമം. ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
The post ആദ്യ ബുക്ക്-സ്റ്റൈൽ ഫോണുമായി മോട്ടോറോള; ‘റേസര്‍ ഫോള്‍ഡ്’ വരുന്നു! appeared first on Express Kerala.



