loader image
അലിയ ഭട്ടിന് പകരം കല്യാണി; രൺവീർ സിംഗിനൊപ്പം ബോളിവുഡ് ചുവടുവെപ്പിനൊരുങ്ങി താരം

അലിയ ഭട്ടിന് പകരം കല്യാണി; രൺവീർ സിംഗിനൊപ്പം ബോളിവുഡ് ചുവടുവെപ്പിനൊരുങ്ങി താരം

ലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ സ്വന്തമാക്കിയത് സമാനതകളില്ലാത്ത കരിയർ ബ്രേക്കാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ സൂപ്പർഹീറോ നായികയായി മാറിയ കല്യാണിക്ക്, ഈ ചിത്രം ഭാഷാഭേദമന്യേ വൻ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.

നായികാ പ്രാധാന്യമുള്ള ഒരു ചിത്രം തെന്നിന്ത്യൻ സിനിമയിൽ ഇത്ര വലിയ വിജയം നേടുന്നത് ആദ്യമായാണ്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 300 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ‘ലോക’ സ്വന്തമാക്കിയിരുന്നു. ‘ചന്ദ്ര’ എന്ന കഥാപാത്രത്തിലൂടെ കരിയറിൽ വലിയൊരു കുതിച്ചുചാട്ടം നടത്തിയ കല്യാണി, ഇപ്പോൾ തന്റെ കരിയറിലെ അടുത്ത വലിയ പ്രോജക്റ്റിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: ‘മലയാള സിനിമയെ നീ കൈപിടിച്ച് വീട്ടിലെത്തിച്ചെന്ന്’ ഹരിഹരൻ; അഖിൽ സത്യന്റെ സർവ്വം മായ വിജയക്കുതിപ്പിൽ

ലോകയുടെ വൻ വിജയത്തിന് ശേഷം കല്യാണി പ്രിയദർശൻ തൻറെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഹൻസൽ മെഹ്തയുടെ മകൻ ജയ് മെഹ്ത ആദ്യമായി സംവിധാനം ചെയ്യുന്ന ‘പ്രളയ്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് പ്രവേശം. നേരത്തെ അലിയ ഭട്ട് നായികയാകുമെന്ന് കരുതിയിരുന്ന പ്രോജക്റ്റിലേക്കാണ് കല്യാണി പ്രിയദർശൻ എത്തിയതെന്നത് ശ്രദ്ധേയമാണ്. അഭിനയത്തിന് പുറമെ രൺവീർ സിംഗിന്റെ സ്വന്തം ബാനറായ ‘മാ കസം ഫിലിംസ്’ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഏപ്രിലിൽ ആരംഭിക്കും. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

See also  സൗദിയിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ലക്ഷക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമായേക്കാം

The post അലിയ ഭട്ടിന് പകരം കല്യാണി; രൺവീർ സിംഗിനൊപ്പം ബോളിവുഡ് ചുവടുവെപ്പിനൊരുങ്ങി താരം appeared first on Express Kerala.

Spread the love

New Report

Close