
ഇന്ത്യയിൽ പുതിയ ഇനം പാമ്പ് ‘കലമരിയ മിസോറാമെൻസിസ്’ മിസോറാമിൽ നിന്നും കണ്ടെത്തി. ഇന്ത്യയിലെ പാമ്പുകളുടെ വൈവിധ്യത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മിസോറാമിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ‘കലമരിയ മിസോറാമെൻസിസ്’ എന്ന പാമ്പിനെ ഗവേഷകർ കണ്ടെത്തിയത്.
കാണാൻ കൗതുകമുള്ള ഈ പാമ്പ് വിഷമില്ലാത്ത ഇനമാണ്. മനുഷ്യർക്ക് ഇതൊരിക്കലും ഒരു ഭീഷണിയല്ല. മിസോറാമിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഇതിന് ‘മിസോറാമെൻസിസ്’ എന്ന് പേര് നൽകിയത്. ‘റീഡ് സ്‌നേക്ക്’ വിഭാഗത്തിൽപ്പെട്ടതാണ് ഈ ചെറിയ പാമ്പ്. ഇരുണ്ട ശരീരവും അതിൽ മങ്ങിയ വരകളും, മഞ്ഞനിറത്തിലുള്ള അടിവയറും ഇതിന്റെ പ്രത്യേകതയാണ്. വാലിൽ കറുത്ത നിറത്തിലുള്ള കട്ടിയുള്ള വരയുമുണ്ട്. മിസോറാം സർവ്വകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസർ എച്ച്.ടി. ലാൽറെംസംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. ഇൻഡോ-ബർമ്മൻ ജൈവവൈവിധ്യ മേഖലയിൽ ഇനിയും കണ്ടെത്താത്ത എത്രയോ ജീവിവർഗങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഈ പുതിയ കണ്ടെത്തൽ.
The post ഇന്ത്യയിൽ പുതിയ അതിഥി; മിസോറാമിൽ നിന്നും വിഷമില്ലാത്ത പുതിയ ഇനം പാമ്പിനെ കണ്ടെത്തി appeared first on Express Kerala.



