September 8, 2026

കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ 17 വയസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ.

കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ 17 വയസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ.

കാട്ടൂർ : 2026 ആഗസ്റ്റ് 19-ാം തീയതി വൈകീട്ട് 03:00 മണിയോടെ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവൻകാട്ടിൽ വീട്ടിൽ ഹാദി ജഹാൻ (17), സുഹൃത്തുക്കളായ അബു താഹിർ, ശ്രീഹരി എന്നിവർ സഞ്ചരിച്ചിരുന്ന കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കാറിന്റെ താക്കോൽ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ പടിയൂർ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പിൽ വീട്ടിൽ അരുൺ പോൾ (32) എന്നയാളെ കാട്ടൂർ പോലീസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അരുൺ പോൾ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിലും, മൂന്ന് വധശ്രമക്കേസിലും, മയക്കുമരുന്നുമായി അറസ്റ്റിലായ കേസിലും, രണ്ട് അടിപിടിക്കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബു ജോർജ് പി, ജി.എസ്.ഐ ഫ്രാൻസിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജി.എസ്.സി.പി.ഒ കൃഷ്ണദാസ് വി, സി.പി.ഒ മിഥുൻ പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Spread the love
See also  മണ്ണ് എടുത്തതിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *