September 9, 2026

കാർ വേഗതയിൽ ഓടിച്ചതിൻ്റെ വൈരാഗ്യത്തിൽ 17 കാരനെ അക്രമിച്ച പ്രതി അറസ്റ്റിൽ

കാർ വേഗതയിൽ ഓടിച്ചതിൻ്റെ വൈരാഗ്യത്തിൽ 17 കാരനെ അക്രമിച്ച പ്രതി അറസ്റ്റിൽ

കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ 17 വയസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവൻകാട്ടിൽ വീട്ടിൽ ഹാദി ജഹാൻ (17), സുഹൃത്തുക്കളായ അബു താഹിർ, ശ്രീഹരി എന്നിവർ സഞ്ചരിച്ചിരുന്ന കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കാറിന്റെ താക്കോൽ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ പടിയൂർ വളവനങ്ങാടി വള്ളോംപറമ്പിൽ വീട്ടിൽ അരുൺ പോൾ (32) എന്നയാളെ കാട്ടൂർ പോലീസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. കഴിഞ്ഞ മാസം 19 ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

അരുൺ പോൾ ഒൻപത്

ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബു ജോർജ് പി, ജി.എസ്.ഐ ഫ്രാൻസിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജി.എസ്.സി.പി.ഒ കൃഷ്ണദാസ് വി, സി.പി.ഒ മിഥുൻ പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

See also  3 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: പ്രതി പിടിയിൽ
Spread the love

Leave a Reply

Your email address will not be published. Required fields are marked *