loader image
22 വർഷത്തിന് ശേഷം ‘കരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി; വൈറലായി പുതിയ ചിത്രം!

22 വർഷത്തിന് ശേഷം ‘കരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി; വൈറലായി പുതിയ ചിത്രം!

ലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് കഥാപാത്രങ്ങളിലൊന്നായ കരിക്കാമുറി ഷൺമുഖൻ വീണ്ടും വെള്ളിത്തിരയിലേക്ക്. 2004ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ കഥാപാത്രം, നീണ്ട 22 വർഷങ്ങൾക്ക് ശേഷം മറ്റൊരു രഞ്ജിത്ത് സിനിമയിലൂടെ മടങ്ങിവരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.

കറുത്ത ഷർട്ടണിഞ്ഞ് ആ പഴയ കരുത്തോടെ ചിരിച്ചുനിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സംവിധായകൻ രഞ്ജിത്തിനൊപ്പമുള്ള ഈ ചിത്രം പുതിയ സിനിമയുടെ സെറ്റിൽ നിന്നുള്ളതാണെന്നാണ് സൂചന. 22 വർഷങ്ങൾക്ക് മുമ്പ് തരംഗമായ കരിക്കാമുറി ഷൺമുഖൻ എന്ന ഐക്കോണിക് കഥാപാത്രത്തിന്റെ മടങ്ങിവരവ് ഈ ചിത്രത്തിലൂടെ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ പക്ഷം.

Also Read: ഫോറൻസിക് അനലിസ്റ്റായി ഭാവന, ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാൻ; ആകാംക്ഷ നിറച്ച് ‘അനോമി’ ജനുവരി 30-ന്

വർഷങ്ങൾക്കിപ്പുറവും ഷൺമുഖന്റെ അതേ സ്റ്റൈലും തേജസ്സും മമ്മൂട്ടിയിൽ കാണാമെന്ന കമന്റുകൾ ചിത്രത്തിന് താഴെ നിറയുന്നുണ്ട്. ഒരു പൂർണ്ണരൂപത്തിലുള്ള ചിത്രത്തിന് പകരം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അതിഥി വേഷത്തിലായിരിക്കും ഷൺമുഖൻ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നടി അഭിരാമി ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പ്രകാശ് വർമ്മയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

See also  മിലാൻ മുനിസിപ്പൽ ജീവനക്കാർ ഇനി അറബിക് പഠിക്കും; ഷാർജയുമായി സഹകരിച്ച് പുതിയ പദ്ധതി

2018ൽ മോഹൻലാൽ നായകനായ ‘ഡ്രാമ’യ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. കഴിഞ്ഞ വർഷം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ‘ആരോ’ എന്ന ഹ്രസ്വചിത്രം അദ്ദേഹം ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും മമ്മൂട്ടിയുമായി കൈകോർക്കുമ്പോൾ ഒരു വമ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ വർഷം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനാകുന്ന ‘ചത്താ പച്ച’ എന്ന സിനിമയിലും മമ്മൂട്ടി വ്യത്യസ്തമായ ലുക്കിൽ എത്തുന്നുണ്ട്. ഇന്ത്യയിലെ ആദ്യ WWE പ്രമേയമാക്കിയ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനുവരി 22ന് ചിത്രം തീയേറ്ററുകളിൽ എത്തും.

The post 22 വർഷത്തിന് ശേഷം ‘കരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി; വൈറലായി പുതിയ ചിത്രം! appeared first on Express Kerala.

Spread the love

New Report

Close