
ഗുരുവായൂർ : മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ്, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിക്കുളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവർ പാലക്കാട് മുതുതല വീട്ടിൽ ഷാക്കിറിനെ മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ വിവിധ […]


