
അമരാവതി: ആന്ധ്രപ്രദേശിലെ ഡോ. ബി.ആർ അംബേദ്കർ കോനസീമ ജില്ലയിലുള്ള ഒഎൻജിസി (ONGC) എണ്ണക്കിണറിലെ തീപിടിത്തം രണ്ടാം ദിവസവും തുടരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കിണറിലെ അറ്റകുറ്റപ്പണികൾക്കിടെ ഉണ്ടായ ശക്തമായ വാതക ചോർച്ചയാണ് അഗ്‌നിബാധയ്ക്ക് കാരണമായത്. തീ നിയന്ത്രണവിധേയമാക്കാൻ ഒഎൻജിസി ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സംയുക്തമായി ശ്രമിച്ചുവരികയാണെങ്കിലും രൂക്ഷമായ തീയും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. തീ അണയ്ക്കാനായി മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വിദഗ്ധ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ കിണറിന് ചുറ്റും വാട്ടർ അംബ്രല്ല തീർത്ത് താപനില കുറയ്ക്കാനുള്ള ശ്രമങ്ങളാണ് അഗ്‌നിശമനസേന നടത്തുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
The post ഒഎൻജിസി കിണറിലെ തീ അണയ്ക്കാനാകാതെ രണ്ടാം ദിവസവും; നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു appeared first on Express Kerala.



