ലിഡിൽ, സൂപ്പർവാല്യൂ എന്നിവ വിൽപ്പനയ്‌ക്കെത്തിച്ച ഒരു ബാച്ച് മയോണൈസ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ്

രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡിൽ വില്‍ക്കുന്ന ബാറ്റ്‌സ് ടാക്കോ മയോന്നൈസിന്റെ ഒരു ബാച്ച് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫെര്‍മന്റേഷന്‍ കാരണം ഇത് കേടായത് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് ഇവ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിനോടൊപ്പം സൂപ്പർവാല്യൂ ടാക്കോ മയോന്നൈസിന്റെ ഒരു ബാച്ച് വില്‍പ്പനയും കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിലും ഫെര്‍മന്റേഷന്‍ കാരണം കേട് സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

