September 10, 2026

അയർലൻഡിൽ ഗ്യാസ്, വൈദ്യുതി വില വർദ്ധിപ്പിക്കാൻ ബോർഡ് ഗേസും; നാട്ടുകാർക്ക് വീണ്ടും ഇരുട്ടടി

അയർലൻഡിൽ ഗ്യാസ്, വൈദ്യുതി വില വർദ്ധിപ്പിക്കാൻ ബോർഡ് ഗേസും; നാട്ടുകാർക്ക് വീണ്ടും ഇരുട്ടടി

ഗാര്‍ഹികോപയോഗത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ബോർഡ് ഗേസ്. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന വിലവര്‍ദ്ധന, വൈദ്യുതി ബില്ലില്‍ മാസം 8.8% അഥവാ 14.75 യൂറോ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു. അതോടൊപ്പം ഗ്യാസിന്റെ വിലയും 9.3% അഥവാ 11.67 യൂറോ വര്‍ദ്ധിക്കും.

അയര്‍ലണ്ടിലെ ഏറ്റവും വലിയ പാചകവാതക വിതരണക്കാരായ ബോർഡ് ഗേസിന് ഏകദേശം 300,000 ഉപഭോക്താക്കളാണുള്ളത് എന്നതിനാല്‍, വില വര്‍ദ്ധന നിരവധി കുടുംബങ്ങളെ ബാധിക്കും. ഒക്ടോബര്‍ 9 മുതലാണ് പുതുക്കിയ വില നിലവില്‍ വരിക.

രാജ്യത്തെ മറ്റൊരു സപ്ലയറായ എസ്എസ്ഇ  എയർട്രിസിറ്റിയും വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഊര്‍ജ്ജരംഗത്ത് രാജ്യമനുഭവിക്കുന്ന വിലക്കയറ്റത്തിനിടെയുള്ള ഇരുട്ടടിയാണ് ഇപ്പോഴത്തെ വില വര്‍ദ്ധന.

Spread the love
See also  പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വിലവർധന. ബജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളെയാണ് വിലവർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതുതായി ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വില വർധന വലിയ തിരിച്ചടി. സ്മാർട്ട്ഫോൺ വിതരണത്തിൽ  ഏകദേശം 16.5 ശതമാനം ഇടിവ് സംഭവിക്കുമെന്ന് വിപണി ഗവേഷകർ