"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യെമനിലെ വിവിധ മേഖലകളിൽ വ്യോമാക്രമണങ്ങള്‍ നടത്തി സൗദി അറേബ്യ. 40 തവണ ബോംബ് ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച് യെമൻ. ആക്രമണങ്ങളിൽ കനത്ത നാശനഷ്ടം

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

റിയാദ്: യെമനിലെ വിവിധ മേഖലകള്‍ ലക്ഷ്യമാക്കി സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. യെമന്റെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍-ഹുദൈദ പ്രവിശ്യയില്‍ സൗദി സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തിയതായി യെമന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


യെമനിലെ വിവിധ ഇടങ്ങളിലായി സൗദി യുദ്ധവിമാനങ്ങള്‍ നാല്‍പ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 


അല്‍-സാലിഫ്, അല്‍-തുഹൈത ജില്ലകള്‍ക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാന്‍ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തില്‍ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Get more updates from Pudukad News on Google