നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശ്ശൂർ നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു.
Get more updates from Pudukad News on Google
