"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ച്

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാറളം വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് സമുച്ചയ ഭൂമിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

 

ഇരിങ്ങാലക്കുട : കാറളംവെള്ളാനിയിലെ നിർമ്മാണം നിലച്ച് കാട് മൂടിക്കിടക്കുന്ന ഫ്ലാറ്റ് പണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ഫ്ലാറ്റ് സമുച്ചയ ഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.72 എസ് സി എസ് ടി കുടുംബങ്ങളെ വഴിയാധാരമാക്കിയ കാറളം പഞ്ചായത്ത് ഭരണ സമിതിയ്ക്കും, സംസ്ഥാന സർക്കാരിനുമെതിരെ വെള്ളാനി സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ഇ. ജി. അധ്യക്ഷനായിരുന്നു . വൈസ് പ്രസിഡന്റ് പ്രിയ അനിൽ ,

മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കോവിൽപറമ്പിൽ, കാറളം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിജിൽ വിജയൻ എന്നിവർ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അജയൻതറയിൽ, മണ്ഡലം സെക്രട്ടറി സരിത വിനോദ്, മണ്ഡലം കർഷക മോർച്ച പ്രസിഡന്റ് രാജൻ കുളപ്പുള്ളി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജോയസൺ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ മാരായ അഞ്ചു, നീതു, രാജൻ, മണ്ഡലം യുവമോർച്ച ജനറൽ സെക്രട്ടറി അമീഷ് എന്നിവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google