മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന് 2 കോടി 96 ലക്ഷം രൂപയുടെ ബജറ്റ്
Current: മലയാളം
മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന് 2 കോടി 96 ലക്ഷം രൂപയുടെ ബജറ്റ്
ഇരിങ്ങാലക്കുട: 2,96,40,368 രൂപ വരവും 2,96,37,007 രൂപ ചെലവും 3,361രൂപ മിച്ചവും പ്രതീക്ഷിക്കുന്ന മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ 2026 – 27 ലേയ്ക്കുള്ള ബജറ്റ് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അവതരിപ്പിച്ചു. ചികിത്സ – വിവാഹ ധനസഹായങ്ങൾ, വിവിധ പെൻഷൻ പദ്ധതികൾ എന്നിവ കൂടാതെ ഭവനനിർമാണം, അറ്റകുറ്റപ്പണിപ്പണികൾ തുടങ്ങിയവയ്ക്കായി പന്ത്രണ്ട് ലക്ഷം രൂപയും വിദ്യാഭ്യാസ ധനസഹായം, കലാ – സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മൂന്നു ലക്ഷത്തിഅറുപതിനായിരം രൂപയും നീക്കിവച്ചിട്ടുണ്ട്.
നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ധനസഹായങ്ങൾ നല്കുന്നതിനായി ലഭിക്കുന്ന എട്ട് ലക്ഷത്തിതൊണ്ണൂറായിരം രൂപയും ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.
വാർഷിക പൊതുയോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം പി.ആർ. അജിത്കുമാർ നന്ദിയും പറഞ്ഞു.
താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ രമ വിജയൻ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ചന്ദ്രമതി സുരേഷ്, എ.ജി. രാജേഷ്, നന്ദൻ പറമ്പത്ത്, സോമൻ മുത്രത്തിക്കര, ബിന്ദു ജി. മേനോൻ, കെ.ബി. ശ്രീധരൻ, രവി കണ്ണൂർ, വിജയൻ ചിറ്റേത്ത് എന്നിവരെ കൂടാതെ താലൂക്കിലെ നൂറ്റിനാല്പത്തിയഞ്ച് കരയോഗങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തത്മുകുണ്.
