"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മുതിർന്ന പൗരന്മാർക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകണം: ഡോ. ബി. പദ്മകുമാർ

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: പല തരത്തിലുള്ള അസുഖങ്ങൾ മൂലംവീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന പ്രായമുള്ളവർക്ക് അത്യാഹിതമുണ്ടായാൽ നൽകേണ്ട പ്രാഥമികചികിത്സയും അറിവും നൽകുന്നതിന് സംവിധാനം ഉണ്ടാകണമെന്ന് ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ പറഞ്ഞു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ഫസ്റ്റ് എയിഡ് ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

dr b padmakumar first aid

ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച ഫസ്റ്റ് എയിഡ് ദിനാചരണത്തിൻ്റെ ഭാഗമായി പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുത്രൂഷയെകുറിച്ച് ഡോ. ബി പദ്മകുമാർ ശാസ്ത്രീയാ പരിശീലനം നൽകുന്നു.

ഡയബറ്റീസ്, ഹാർട്ട് അറ്റാക്ക്, പെട്ടന്ന് ഒന്ന് വീണാൽ, പൊള്ളൽ, പാമ്പ് കടിയേറ്റാൽ, ലഭ്യമാകേണ്ട ശാസ്ത്രീയ പരിശീലനത്തെകുറിച്ചും പ്രാഥമിക ചികിത്സയെ കുറിച്ചും അവബോധം നൽകണം. ഇതിനായി വയോജന ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ റെഡ്‌ ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ടി. ടി. കുരുവിള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബഷീർ കോയാ പറമ്പിൽ, കെ.നാസർ, നസീർ പുന്നക്കൽ, ശിവകുമാർ ജഗ്ഗു, എം.എസ് നൗഷാദ് അലി, ഷാജി ജമാൽ, ജി. രാജേന്ദ്രൻ, എ. എ. ജലീൽ, എ.ആർ. ഫാസിൽ, എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google