"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു: ‘രാവുറങ്ങാതെ’ ഗാനം യൂട്യൂബിൽ 1 ലക്ഷം കാഴ്ചക്കാരെ പിന്നിട്ടു

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

​ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് വീണ്ടും ഗാനരംഗത്തേക്ക് തിരികെയെത്തുന്നു. എസ്. എസ്. ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ‘മഴവിൽക്കനവുകൾ’ എന്ന പുതിയ സിനിമയിലെ ‘രാവുറങ്ങാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശരത്തിന്റെ ഈ തിരിച്ചുവരവ്.

mazhavil kanavukal-2

ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

mazhavil kanavukal-3

​ജീവിത പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്ന ഒരു കരുത്തുറ്റ സ്ത്രീയുടെ അതിജീവനകഥ പറയുന്ന ഈ ചിത്രം പുഷ്കാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാവേരിയാണ് നിർമ്മിച്ചിരിക്കുന്നത്.

mazhavil kanavukal-4

ഏറെക്കാലത്തിന് ശേഷമുള്ള ശരത്തിന്റെ വേറിട്ട ശബ്ദവും വേഗത്തിൽ മനസ്സിൽ തട്ടുന്ന ആലാപന ശൈലിയുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

​രചനയും. ദീപു ആർ. എസ്. ചടയമംഗലത്തിന്റെ വരികൾക്ക് സബീഷ് ബാലയാണ് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത്.

​ പാട്ടിന്റെ കാവ്യാത്മകതയ്ക്കും ഈണത്തിനും അനുയോജ്യമായ രീതിയിൽ സംവിധായകൻ എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു.

mazhavil kanavukal-5

​ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്. എസ്. എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന പ്രധാന താരങ്ങൾ.

mazhavil kanavukal-6

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസും പി.ആർ.ഒ ചുമതലകൾ അജയ് തുണ്ടത്തിലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

Get more updates from Pudukad News on Google