"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പുതുവർഷത്തിൽ എയർ കേരള നീലാകാശത്ത് ചിറകുവിരിക്കും. കൊച്ചി ആസ്ഥാനമായ വിമാനക്കമ്പനിക്ക് പറക്കാനുള്ള വിമാനങ്ങൾ ഡിസംബറിലെത്തും. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം. ഇന്ത്യയിലെ ആദ്യത്തെ ‘അൾട്രാ ലോ-കോസ്റ്റ്’ വിമാനക്കമ്പനി. നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നത്. റഷ്യയിൽ നിന്ന് വലിയ വിമാനങ്ങൾ വരുന്നതോടെ ഗൾഫിലേക്ക് സർവീസ് തുടങ്ങും. കഴുത്തറുപ്പൻ ടിക്കറ്റില്ലാത്തത് പ്രവാസികൾക്കും ആശ്വാസമാവും. മലയാളിയുടെ പറക്കൽ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ എയർകേരള വരുന്നു

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായ എയർ കേരള, കേരളത്തിന്റെ അഭിമാനമായി വാനിൽ പാറിപ്പറക്കും. തുടക്കത്തിൽ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളെയും കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകളാവും എയർ കേരള നടത്തുക.


കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയിലൂടെ പ്രാദേശിക കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും എയർകേരള മാറും. ഇന്ത്യയിലെ ആദ്യത്തെ ‘അൾട്രാ ലോ-കോസ്റ്റ്’ പ്രൊപ്പല്ലർ വിമാന കമ്പനിയായിട്ടാണ് എയർ കേരള വിഭാവനം ചെയ്തിരിക്കുന്നത്.


 വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ കേരളത്തിലെ വിമാനത്താവളങ്ങളെ തമിഴ്നാട്, കർണാടക തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും.

അതോടെ കേരളത്തിൽ നിന്ന് കോയമ്പത്തൂർ, മംഗലാപുരം, ട്രിച്ചി അടക്കം നഗരങ്ങളിലേക്ക് വിമാന സർവീസുകളാവും. ഹ്രസ്വദൂര സർവീസുകൾക്കാണ് എയർകേരള മുൻഗണന നൽകുന്നത്.  നിലവിലെ വ്യോമയാന നിയമങ്ങൾ അനുസരിച്ച്  വിദേശ സർവീസുകൾ ആരംഭിക്കുന്നതിന് വിമാനക്കമ്പനിക്ക് കുറഞ്ഞത് 20 വിമാനങ്ങളും ആഭ്യന്തര സർവീസുകളിലെ പരിചയവും ആവശ്യമാണ്.
 

പാട്ടത്തിനെടുക്കുന്ന എ.ടി.ആർ 72-600 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് ആരംഭിക്കാനാണ് എയർകേരളയുടെ പദ്ധതി.  20 ഇല്യൂഷിൻ Il-114-300 പ്രൊപ്പല്ലർ വിമാനങ്ങൾ വാങ്ങുന്നതിനായി റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഗൾഫിലേക്ക് സർവീസുകൾ നടത്തുകയാണ് ലക്ഷ്യം. ഇന്ത്യൻ എയർലൈനുകൾക്ക് 105 Il-114-300 വിമാനങ്ങൾ വിതരണം ചെയ്യാനുള്ള യു.എ.സി-യുടെ വലിയ പദ്ധതിയുടെ ഭാഗമായാണിത്.


 പാട്ടത്തിനെടുക്കുന്ന എ.ടി.ആർ 72-600 വിമാനങ്ങൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങാനാണ് എയർലൈൻ ഇപ്പോൾ തയാറെടുക്കുന്നത്. ഡിസംബർ-ജനുവരി മാസത്തോടെ പാട്ടത്തിനെടുത്ത എ.ടി.ആർ വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


റെഗുലേറ്ററി അനുമതികളും രേഖകളും പൂർത്തിയാകുന്നതോടെ 30 മുതൽ 35 ദിവസത്തിനുള്ളിൽ സർവീസുകൾ ആരംഭിക്കും- എയർകേരള വൃത്തങ്ങൾ പറഞ്ഞു.
 

ഹ്രസ്വദൂര സർവീസുകൾക്കുള്ള 68 സീറ്റുകളുള്ള വിമാനമാണ് Il-114-300. ചെറിയ നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കാൻ അനുയോജ്യമായ വിമാനമായാണ് യു.എ.സി ഇതിനെ അവതരിപ്പിക്കുന്നത്. ഉഡാൻ പദ്ധതിക്ക് കീഴിലുള്ള സർവീസുകൾക്കായി യു.എ.സി ഈ വിമാനത്തെ മുൻനിരയിൽ നിർത്തി നിർദ്ദേശിക്കുന്നുണ്ട്. വലിയ ജെറ്റ് വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയിലും ഉയരത്തിലും മികച്ച കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഇത്തരം ടർബോപ്രോപ്പ് വിമാനങ്ങൾക്ക് കഴിയും.

യാത്രാക്കാരുടെ എണ്ണം കുറവായതിനാൽ വലിയ ജെറ്റ് വിമാനങ്ങൾ ലാഭകരമല്ലാത്ത ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എയർ കേരള തങ്ങളുടെ ആദ്യഘട്ട സർവീസുകൾക്കായി തിരഞ്ഞെടുത്ത എ.ടി.ആർ 72-600 വിമാനങ്ങളും ഈ വിഭാഗത്തിൽപ്പെട്ടവയാണ് ഇതിൽ 70 പേർക്ക് യാത്ര ചെയ്യാം.

 


 
യു.എ.ഇ ആസ്ഥാനമായുള്ള വ്യവസായികൾ പ്രൊമോട്ട് ചെയ്യുന്നതും ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമാണ് എയർ കേരള. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായികളായ സെഫി അഹമ്മദ് (ചെയർമാൻ), ആയിഷ അഹമ്മദ് (വൈസ് ചെയർമാൻ) എന്നിവരാണ് എയർ കേരളയുടെ പ്രധാന സംരംഭകർ.


 

എവിയേഷൻ മേഖലയിൽ ദീർഘകാല പരിചയമുള്ള ഹരീഷ് മൊയ്തീൻ കുട്ടിയാണ് കമ്പനിയുടെ സി.ഇ.ഒ. സർവീസുകൾ ആരംഭിക്കുന്നതോടെ പൈലറ്റുമാർ, ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. ഇതിനായുള്ള പ്രാഥമിക റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എയർ കേരള നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

എയർ കേരളക്ക് ഉടൻ തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കില്ല. എങ്കിലും, ഭാവിയിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ താൽക്കാലികമായി 3 മുതൽ 6 വരെ എ.ടി.ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര റൂട്ടുകളിൽ സർവീസ് ആരംഭിക്കും.  വിമാനങ്ങളുടെ എണ്ണം ഇരുപതാവുന്നതോടെ ഡി.ജി.സി.എയുടെ അനുമതി നേടി ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസ് വ്യാപിപ്പിക്കാനാവും.

Get more updates from Pudukad News on Google