ഓപ്പറേഷൻ സിന്ദൂറിനിടെ 314 കിലോമീറ്റർ അകലെവെച്ച് പാകിസ്ഥാൻ വിമാനം തകർത്തത് ഇന്ത്യയുടെ എസ്-400 എയർ ഡിഫൻസ് സംവിധാനമെന്ന് പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്. ഇന്ത്യൻ വ്യോമപ്രതിരോധത്തിന്റെ ശേഷി വ്യക്തമാക്കുന്ന നിർണായക നേട്ടമെന്നും വിലയിരുത്തൽ.
🌐 Select your Language:
Current: മലയാളം
Current: മലയാളം

ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകർത്തത് S-400-ന്റെ ദീർഘദൂര പ്രഹരശേഷിയുടെ നിർണായക തെളിവായാണ് മന്ത്രാലയം വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ S-400 എയർ ഡിഫൻസ് സംവിധാനത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശക്തിയും ശേഷിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Get more updates from Pudukad News on Google




