"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊച്ചിയിൽ മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം; ദാരുണമായി കൊല്ലപ്പെട്ടത് 70-കാരൻ | Malayattoor Death 

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

crime

എറണാകുളം: മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് പിതാവിന് ദാരുണാന്ത്യം (Malayattoor Death). മലയാറ്റൂർ സ്വദേശി ദേവസിക്കുട്ടി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഡേവിസ് ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. സംഭവദിവസവും ഇയാൾ ഭാര്യയെ ആക്രമിച്ചതോടെ തടയാൻ ദേവസിക്കുട്ടി ഇടപെടുകയായിരുന്നു.

ഇതിനിടെ ഡേവിസ് പിതാവിനെ തള്ളിമാറ്റുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
A 70-year-old man, Devassikutty from Malayattoor, died after being pushed by his allegedly intoxicated son during an attempt to stop him from assaulting his wife. Kalady Police have registered a case against the son, Davis.

Get more updates from Pudukad News on Google