കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും സുരക്ഷാ വീഴ്ചകളും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യാൻ മെറ്റ സജ്ജമാകുന്നു: നിർബന്ധിത നിയമനടപടികളുമായി കേന്ദ്ര സർക്കാരും ബാലാവകാശ കമ്മീഷനും രംഗത്തെത്തിയതോടെ നിലപാട് കടുപ്പിച്ച് കേന്ദ്രം; പോക്സോ നിയമലംഘനത്തിൽ ഡൽഹി പൊലീസിന്റെ വിപുലമായ അന്വേഷണം തുടരുന്നു
Current: മലയാളം

ഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ദോഷകരമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നാലെ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും സുരക്ഷാ സംബന്ധിയായ കേസുകളും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെറ്റ സമ്മതം അറിയിച്ചു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കുട്ടികളുടെ സുരക്ഷ പ്രാഥമികവും വിട്ടുവീഴ്ചയില്ലാത്തതുമായ തത്വമാണെന്നും, ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ തയ്യാറാകാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരസ്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
കൂടാതെ, ഇന്‍സ്റ്റാഗ്രാം വഴി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രചരിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പൊലീസിനോട് വിശദമായ അന്വേഷണം നടത്താനും പോക്സോ നിയമപ്രകാരമുള്ള നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗ് ബാധ്യതകള്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




