"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.


മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവിന്റെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ധരിക്കലുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട്, പിഴചുമത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാകണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. 


സീറ്റ് ബെല്‍റ്റ് ധരിക്കല്‍ പേരിന് ചെയ്യേണ്ട വെറും നടപടിക്രമമല്ലെന്നും ജീവന്‍രക്ഷാ സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കേണ്ടവര്‍ക്ക് കണ്ണടച്ചിരിക്കാനാവില്ലെന്നും കര്‍ശനമായിത്തന്നെ നടപ്പാക്കണമെന്നും കോടതി പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ട് വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വില്‍സ് മാത്യു കോടതിയില്‍ ചൂണ്ടിക്കാട്ടി. 2005 മുതലുള്ള കര്‍ശനമായ നിയമമാണെങ്കിലും പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റിടുന്നത് ഇപ്പോഴും വളരെക്കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

 2024-ലെ 80 ശതമാനം വാഹനാപകട മരണങ്ങളിലും സീറ്റ് ബെല്‍റ്റുണ്ടായിരുന്നില്ല. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റു ധരിക്കല്‍ കേവലം അഞ്ചുശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

Get more updates from Pudukad News on Google