തുടർച്ചയായ രണ്ടാം വർഷവും ദേശീയ പുരസ്കാരം; പലാക്സി സിനിമാസിന് ബിഗ് സിനി അവാർഡ് | Palaxi Cinemas
Current: മലയാളം

കൊച്ചി, സെപ്റ്റംബർ 15: ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രീമിയം മൾട്ടിപ്ലക്സ് ബ്രാൻഡായ പലാക്സി സിനിമാസിന് തുടർച്ചയായ രണ്ടാം വർഷവും ദേശീയതല അംഗീകാരം (Palaxi Cinemas). സിനിമാ എക്സിബിഷൻ രംഗത്തെ പ്രമുഖ പുരസ്കാരമായ ഐമാക്സ് ബിഗ് സിനി അവാർഡ്‌സ് 2026ൽ “ബെസ്റ്റ് സിനിമ തിയറ്റർ – ടയർ 2 സിറ്റി” പുരസ്കാരമാണ് പലാക്സി സിനിമാസ് സ്വന്തമാക്കിയത്.
2030ഓടെ 250 സ്ക്രീനുകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈലൈറ്റ് ഗ്രൂപ്പ് നടപ്പാക്കുന്ന ‘മിഷൻ 250’ പദ്ധതിയിലൂടെ കേരളത്തിലെ വളർന്നുവരുന്ന ടയർ 2, ടയർ 3 നഗരങ്ങളിലേക്കും പ്രീമിയം സിനിമാ അനുഭവം വ്യാപിപ്പിക്കാനാണ് പലാക്സി സിനിമാസ് ലക്ഷ്യമിടുന്നത്.
സ്ക്രീനുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല പദ്ധതിയുടെ ലക്ഷ്യം. ആധുനിക പ്രൊജക്ഷൻ, സൗണ്ട് സാങ്കേതികവിദ്യകൾ, ലോകോത്തര നിലവാരത്തിലുള്ള ആംബിയൻസ്, സീറ്റിംഗ് സൗകര്യങ്ങൾ, ഫുഡ് ആൻഡ് ബെവറേജ് സേവനങ്ങൾ എന്നിവയോടുകൂടിയ പ്രീമിയം തിയേറ്ററുകൾ യാഥാർഥ്യമാക്കുന്നതിനാണ് ‘മിഷൻ 250’ മുൻഗണന നൽകുന്നത്.
തുടർച്ചയായ രണ്ടാം വർഷവും ബിഗ് സിനി അവാർഡ് നേടാനായത് പലാക്സി സിനിമാസിന് അഭിമാനകരമായ നേട്ടമാണെന്ന് ഹൈലൈറ്റ് മാൾസ് ആൻഡ് റീട്ടെയ്ൽ സിഇഒ മുഹമ്മദ് ഫവാസ് പറഞ്ഞു. കേരളത്തിലെ ചെറുനഗരങ്ങളിലേക്കും മികച്ച സിനിമാ അനുഭവം എത്തിക്കുക എന്നതാണ് ‘മിഷൻ 250’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2025ൽ പലാക്സി സിനിമാസ് കോഴിക്കോടിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഇത്തവണ പലാക്സി സിനിമാസ് തൃശൂരിനാണ് അംഗീകാരം ലഭിച്ചത്. മികച്ച സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമാ അനുഭവം, മികച്ച ഹോസ്പിറ്റാലിറ്റി, ഉപഭോക്തൃ സേവനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഒൻപതാമത് ബിഗ് സിനി എക്സ്പോ 2026 വേദിയിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ഏഷ്യയിലെ പ്രധാന സിനിമാ വ്യവസായ സംഗമങ്ങളിലൊന്നായ ബിഗ് സിനി എക്സ്പോയിൽ മൾട്ടിപ്ലക്സ്, തിയേറ്റർ, മാൾ, വിതരണ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
Story Summary:
Palaxi Cinemas, the premium multiplex brand of Highlight Group, has won the IMAX Big Cine Award 2026 for Best Cinema Theatre – Tier 2 City for the second consecutive year. Through its Mission 250 initiative, the group plans to expand premium cinema experiences to emerging Tier 2 and Tier 3 cities across Kerala.




