"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും ഒന്നിക്കുന്ന ‘പ്രിയതമൻ’ പൂജ നടന്നു; ചിത്രീകരണത്തിന് തുടക്കം | Priyathaman Malayalam movie shooting

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Priyathaman Malayalam movie shooting

തിരുവനന്തപുരം: ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണം ആരംഭിച്ചു (Priyathaman Malayalam movie shooting). ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം റിജീ പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രശസ്ത തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് രചന നിർവ്വഹിക്കുന്നത്.

ആശുപത്രി പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉർവശി പ്രധാന വേഷത്തിലെത്തിയ ‘ആശ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന പശ്ചാത്തലത്തിലാണ് മകൾ തേജലക്ഷ്മിയുടെ പുതിയ ചിത്രത്തിന് തുടക്കമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകളായ തേജലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ നിർണായക വേഷമായിരിക്കും ഇത്.

പ്രദീപ് നായർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സനു ഭാസ്കറിന്റേതാണ് കഥ. രമേഷ് നാരായണനും ബിജിബാലും ചേർന്ന് സംഗീതവും റോണി റാഫേൽ പശ്ചാത്തലസംഗീതവും ഒരുക്കുന്നു. റഫീഖ് അഹമ്മദും മനു മഞ്ജിത്തുമാണ് ഗാനരചയിതാക്കൾ. അർഫാൻ എസ്. കർമ (കലാസംവിധാനം), ഹരി വെഞ്ഞാറമൂട് (പ്രൊഡക്ഷൻ കൺട്രോളർ), പട്ടണം ഷാ (മേക്കപ്പ്) എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു.

Story Summary:
The shooting of the new Malayalam movie ‘Priyathaman’, starring Sreenath Bhasi and Tejalakshmi (daughter of Urvashi and Manoj K Jayan), directed by Riji Prabhakaran and written by Krishna Poojappura, has officially commenced.

Get more updates from Pudukad News on Google