"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

തിയേറ്ററില്‍ വീണു ഇനി ഒടിടിയിലേക്ക്; യാഷ്-ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമായി ഒതുങ്ങിയ കന്നഡ സൂപ്പര്‍താരം യാഷിന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു.

 


ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയ ഈ ഗാങ്സ്റ്റര്‍ ഡ്രാമ, തിയേറ്റര്‍ റണ്ണിന് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.


സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.


 മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗിന് ലഭ്യമാകും. ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ‘രായ’, ‘ടിക്കറ്റ്’ എന്നീ ഇരട്ട വേഷങ്ങളിലാണ് യാഷ് എത്തുന്നത്.

പോര്‍ച്ചുഗീസ് ഭരണകാലത്തെ ഗോവയുടെ പശ്ചാത്തലത്തില്‍ അധോലോക സംഘങ്ങളുടെയും ക്രിമിനല്‍ നെറ്റ്വര്‍ക്കുകളുടെയും കഥ പറയുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്.

Get more updates from Pudukad News on Google